തമിഴ്‌നാട് നിയമസഭാ സമ്മേളനം തുടങ്ങി: നയപ്രഖ്യാപനം വായിക്കാതെ തമിഴ്‌നാട് ഗവര്‍ണര്‍, പ്രസംഗം പൂര്‍ത്തിയാക്കി സ്പീക്കര്‍

0 0
Read Time:2 Minute, 33 Second

ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗം വായിക്കാതെ ഗവര്‍ണര്‍ ആര്‍ എന്‍ രവി.

നയപ്രഖ്യാപനത്തിലെ ചില ഭാഗങ്ങളോട് വിയോജിപ്പുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. പല ഭാഗങ്ങളും വസ്തുതാ വിരുദ്ധവും ധാര്‍മ്മികതയ്ക്ക് നിരക്കാത്തതുമാണ്.

സഭയില്‍ തെറ്റായ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് ഭരണഘടനയെ നിന്ദിക്കുന്നതിന് തുല്യമാണെന്ന് വ്യക്തമാക്കി പ്രസംഗം അവസാനിപ്പിക്കുന്നുവെന്ന് ഗവര്‍ണര്‍ രവി പറഞ്ഞു.

ദേശീയഗാനത്തോട് അര്‍ഹിക്കുന്ന ആദരവ് കാണിക്കണമെന്നും നയപ്രഖ്യാപന പ്രസംഗത്തിന്റെ തുടക്കത്തിലും അവസാനത്തിലും അത് കേള്‍പ്പിക്കണമെന്നുമുള്ള തന്റെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനയും ഉപദേശവും അവഗണിക്കപ്പെട്ടു എന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

ജനങ്ങളുടെ നന്മയ്ക്കായി ഈ സഭയില്‍ ക്രിയാത്മകവും ആരോഗ്യകരവുമായ ചര്‍ച്ച ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു എന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് പ്രസംഗം അവസാനിപ്പിച്ച് ഗവര്‍ണര്‍ നിയമസഭയിലെ ഇരിപ്പിടത്തില്‍ ഇരുന്നു. ഏതാണ്ട് മൂന്നു മിനിറ്റ് മാത്രമാണ് ഗവര്‍ണര്‍ നിയമസഭയില്‍ പ്രസംഗിച്ചത്.

എംഎല്‍എമാര്‍ അമ്പരന്നു നില്‍ക്കെ, ഗവര്‍ണറെ സഭയിലിരുത്തി സ്പീക്കര്‍ നിയമസഭയില്‍ നയപ്രഖ്യാപനം വായിച്ചു. തമിഴിലാണ് സ്പീക്കര്‍ നയപ്രഖ്യാപന പ്രസംഗം വായിച്ചത്.

പല നിയമസഭകളിലും നയപ്രഖ്യാപന പ്രസം​ഗത്തിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് ​ഗവർണർ നയപ്രഖ്യാപനത്തിലെ ഏതാനും ഭാ​ഗങ്ങൾ വായിക്കാതെ ഒഴിവാക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

എന്നാൽ ​ഗവർണർ വായിക്കാതിരുന്ന നയപ്രഖ്യാപനപ്രസം​ഗം അദ്ദേഹത്തെ സാക്ഷിയാക്കി സ്പീക്കർ വായിക്കുന്നത് നടാടെയാണെന്നാണ് റിപ്പോർട്ടുകൾ.

കേരളത്തില്‍ ഗവര്‍ണര്‍ നയപ്രഖ്യാപനം വായിക്കാതിരുന്നത് ഏറെ ചര്‍ച്ചയായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
50 %
Surprise
Surprise
0 %

Related posts