Read Time:53 Second
ബെംഗളൂരു: കോട്ടയം പുതുപ്പള്ളി സ്വദേശി കക്കാട്ട് കാരാട്ട് വീട്ടില്‍ ജീമോന്‍ കെ. വര്‍ഗീസിനെ (43) ശിവാജി നഗര്‍ ഫ്രേസര്‍ടൗണിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
രണ്ടു വര്‍ഷത്തോളമായി നഗരത്തിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ഇയാൾ.
ആത്മഹത്യയാണെന്നാണ് പ്രാഥമക വിവരം. എ.ഐ.കെ.എം.സി.സി ശിവാജി നഗര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോലീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ചൊവ്വാഴ്ച സ്വദേശത്തേക്ക് കൊണ്ടു പോകും.
ഭാര്യ: നിഷ പി. തോമസ്. മക്കള്‍: അലന് ജീമോന്‍, ഡോ. ആന്‍ മരിയ.