Read Time:48 Second
ചെന്നൈ : ടാറ്റാ നഗറിൽനിന്ന് എറണാകുളത്തേക്കുള്ള പ്രതിവാര പ്രത്യേക തീവണ്ടി രണ്ടാഴ്ചത്തേക്കുകൂടി നീട്ടി.
ഫെബ്രുവരി 19, 26 തീയതികളിൽ രാവിലെ 5.15-ന് ടാറ്റാ നഗഗറിൽനിന്ന് പുറപ്പെടുന്ന വണ്ടി (08189) മൂന്നാംദിവസം പുലർച്ചെ 1.55-ന് എറണാകുളത്തെത്തും.
ഫെബ്രുവരി 22, 29 തീയതികളിൽ രാവിലെ 7.15-ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന വണ്ടി (08190) മൂന്നാംദിവസം രാവിലെ 4.35-ന് ടാറ്റാ നഗറിലെത്തും.
റിസർവേഷൻ വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് തുടങ്ങും.