Read Time:1 Minute, 22 Second
ബെംഗളൂരു : ഐ.എസ്.എൽ ലീഗ് മൽസരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സും ബെംഗളുരു എഫ്സിയും തമ്മിലുള്ള മൽസരം കണ്ഠി രവ സറ്റേഡിയത്തിൽ മാർച്ച് 2ന് നടക്കും, അതിനുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.
299 രൂപ മുതൽ ടിക്കറ്റുകൾ ലഭ്യമാണ്, കഴിഞ്ഞ സീസണിലെ ലീഗ് മൽസരങ്ങളിലുണ്ടായ അനിഷ്ട സംഭവങ്ങളെ തുടർന്ന് സെമി ഫൈനലിൽ ആരാധകരെ വ്യത്യസ്ഥ സ്റ്റാൻ്റുകളിൽ ആണ് പ്രവേശിപ്പിച്ചിരുന്നത്, തുടർന്ന് സെമിയിൽ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ചേത്രിയുടെ വിവാദഗോളിനെ തുടർന്ന് കോച്ച് കളിക്കാരെ തിരിച്ചു വിളിക്കുന്ന അപൂർവ കാഴ്ചക്കും കണ്ഠിരവ സാക്ഷിയായി.
പേടിഎം ഇൻസൈഡർ വഴി മൽസരം കാണാനുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യാം. നിങ്ങൾ ഏത് ടീമിൻ്റെ ആരാധകനാണ് എന്ന് ടിക്കറ്റ് ബുക്കിംഗ് സമയത്ത് അറിയിക്കണം, ഇത് തെറ്റിക്കുന്ന പക്ഷം നിങ്ങളെ അവിടെ നിന്ന് പുറത്താക്കാൻ അധികൃതർക്ക് അധികാരമുണ്ട്.