Read Time:51 Second
ചെന്നൈ : തമിഴ്നാട്ടിൽ മൂന്നുവർഷത്തിനിടെ സർക്കാർ ജോലികളിൽ നിയമനം നൽകിയത് 60576 പേർക്ക്.
സർക്കാർ പുറത്തു വിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആരോഗ്യ-ജനക്ഷേമ വകുപ്പിൽ 4,286 തസ്തികകളിൽ നിയമനം നടത്തി.
ഗ്രാമവികസന വകുപ്പിൽ 857 തസ്തികകളിലും ഉന്നതവിദ്യാഭ്യാസ വകുപ്പിൽ 1300 തസ്തികകളിലും നിയമനം പൂർത്തിയാക്കി.
ജുഡീഷ്യൽ വകുപ്പിൽ 5,981 തസ്തികകളിലും സ്കൂൾ വിദ്യാഭ്യാസ വകുപ്പിൽ 1,847 തസ്തികകളിലുമാണ് നിയമനം. റവന്യു വകുപ്പിൽ 2,996 തസ്തികകളിൽ ജിവനക്കാരെ നിയമിച്ചു.