Read Time:49 Second
ചെന്നൈ : രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 27-ന് തമിഴ്നാട്ടിൽ എത്തും. ബി.ജെ.പി.
സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ നടത്തുന്ന പദയാത്രയുടെ സമാപനത്തോടടനുബന്ധിച്ച് തിരുപ്പൂരിൽ 27-ന് നടത്തുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്ന മോദി,
അടുത്ത ദിവസം തൂത്തുക്കുടിയിൽ കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളുടെ നിർമാണോദ്ഘാടനം നിർവഹിക്കും പദയാത്ര സമാപനത്തിൽ പങ്കെടുക്കാൻ 25-ന് മോദി എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.