തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ പ്രസംഗിക്കുമ്പോൾ സദസ്സിൽ എഴുന്നേറ്റ് നിൽക്കുന്ന നടൻ ഭീമൻ രഘു.
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന 2022-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം വലിയ വിവാദത്തിലാണ് ഇപ്പോൾ എത്തിനിൽക്കുന്നത്.
നടൻ അലൻസിയർ നടത്തിയ പെൺ പ്രതിമ പരാമർശത്തിൽ വൻ വിവാദമാണ് സൃഷ്ടിച്ചത്
മുഖ്യമന്ത്രി പിണറായി വിജയനും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമടക്കമുള്ള മന്ത്രിമാർ പങ്കെടുത്ത ചടങ്ങിൽ ഇപ്പോൾ മറ്റൊരു വിവാദം കൂടി ഉണ്ടായിരിക്കുകയാണ്.
പുരസ്കാര വിതരണ ചടങ്ങിൽ നിന്നുള്ള മറ്റൊരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. പിണറായി വിജയൻ സംസാരിച്ചു തീരുന്നതുവരെ നടൻ ഭീമൻ രഘു ഒരേ നിൽപ്പ് നിന്നു കളഞ്ഞു.
മുഖ്യമന്ത്രിയോടുള്ള ബഹുമാന സൂചകമായാണ് ഇങ്ങനെ ചെയ്തതെതെന്നും അച്ഛൻറെ സ്ഥാനത്താണ് മുഖ്യമന്ത്രിയെ കാണുന്നതെന്നും ഭീമൻ രഘു പ്രതികരിച്ചു.
രണ്ടുമാസം മുമ്പാണ് ഭീമൻ രഘു ബി.ജെ.പി വിട്ട് സി.പി.എമ്മിനൊപ്പം ചേർന്നത്. സദസ്സിൽ ഇരിക്കുന്ന മറ്റ് നടന്മാർ ഇതുകണ്ട് ചിരിക്കുന്നതും കാണാം.
എന്നാൽ അതിലൊന്നും കൂസാതെ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവൻ നിന്നു കേൾക്കുകയും കയ്യടിക്കുകയുമാണ് ഭീമൻ രഘു ചെയ്തത്.