ചെന്നൈ: മുൻ മുഖ്യമന്ത്രി ജയലളിതയുടെ 76–ാം ജന്മവാർഷിക ദിനത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന് അണ്ണാഡിഎംകെ തുടക്കമിട്ടു.
‘ഞങ്ങൾ തമിഴ് അവകാശങ്ങൾ വീണ്ടെടുക്കും! ഞങ്ങൾ തമിഴ്നാടിനെ രക്ഷിക്കും!!’ എന്ന മുദ്രാവാക്യവും പ്രചാരണ ലോഗോയും ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി പുറത്തിറക്കി.
തിരഞ്ഞെടുപ്പിനു മുൻപ് സഖ്യം പ്രഖ്യാപിക്കും. ബിജെപിയുമായി ഡിഎംകെയ്ക്ക് രഹസ്യ ഉടമ്പടിയുണ്ട്.
അന്ന് മോദിയെ ‘ഗോ ബാക്ക്’ എന്ന് പറഞ്ഞവർ ഇന്നു സ്വാഗതം ചെയ്യുന്നുവെന്നും എടപ്പാടി പറഞ്ഞു.
നിർമിതബുദ്ധി സാങ്കേതികവിദ്യയിലൂടെ ജയലളിത സംസാരിക്കുന്ന തരത്തിൽ വിഡിയോയും പുറത്തുവിട്ടു.
തലൈവി ഇതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ വിമർശിക്കുന്നു.
തിരഞ്ഞെടുപ്പിൽ എടപ്പാടിയുടെ കരങ്ങൾ ശക്തിപ്പെടുത്താൻ പ്രവർത്തകരോട് ആഹ്വാനം ചെയ്യുന്ന തരത്തിലാണിത്.
പാർട്ടി ആസ്ഥാനത്തുള്ള ജയ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ എടപ്പാടി അണികൾക്കു മധുരം വിതരണം ചെയ്തു.