അഭ്യൂഹങ്ങൾക്കും സംശയങ്ങൾക്കും വിരാമമിട്ട് ഒടുവിൽ എബ്രഹാം ഓസ്ലർ ഒടിടിയിലേക്ക് എത്തുകയാണ്.
നിലവിലെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഡിസ്നി ഹോട്ട് സ്റ്റാറാണ് ചിത്രത്തിൻറെ ഒടിടി അവകാശം നേടിയതെന്ന് സോഴ്സുകളെ ഉദ്ധരിച്ച് ടൈംസ് എൻറർ ടെയിൻമെൻറ് റിപ്പോർട്ട് ചെയ്യുന്നു.
ജനുവരി 11-ന് തീയ്യേറ്ററിലെത്തിയ ചിത്രം ഇപ്പോഴും ഒടിടിയിൽ വരാത്തത് എന്താണെന്ന തരത്തിൽ വലിയ ചർച്ചകളും സിനിമാ പ്രേമികളുടെ ഇടയിൽ ഉണ്ടായിരുന്നു ഇതിന് വിരാമമിട്ടാണ് പുതിയ റിപ്പോർട്ടുകൾ പുറത്തു വരുന്നത്.
നിലവിലെ ലഭ്യമായ വിവരങ്ങൾ പ്രകാരം മാർച്ച് 20-നായിരിക്കും ചിത്രം സ്ട്രീമിങ്ങ് ആരംഭിക്കുക എന്നതാണ് റിപ്പോർട്ടുകൾ.
എന്നാൽ ഇതിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകരിൽ നിന്നും സ്ഥിരീകരണം ആവശ്യമാണ്.
ഇങ്ങനെ വന്നാൽ 20-ന് അർദ്ധരാത്രി മുതലെങ്കിലും ചിത്രം ഇനി കാണാൻ സാധിക്കും.
അഞ്ചാം പാതിരയിലൂടെ ശ്രദ്ധേയനായ മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്.
എസിപി എബ്രഹാം ഒസ്ലാറായാണ് ജയറാം സിനിമിയിൽ എത്തുന്നത്. വളരെ വലിയ വിജയമാണ് തീയ്യേറ്ററിൽ ചിത്രത്തിന് ലഭിച്ചത്.