ചെന്നൈ: രണ്ടുമക്കളും ഭർത്താവുമായി സന്തോഷത്തോടെയും സമാധാനത്തോടെയും കഴിഞ്ഞു വരികയായിരുന്നു നടി നയൻതാര.
അപ്പോഴാണ് പെട്ടെന്നൊരു വാർത്ത വരുന്നതും, നയൻതാര, വിഗ്നേഷ് ശിവൻ ദമ്പതികളുടെ കുടുംബത്തിൽ ബഹുസ്വരതയുണ്ടോ എന്ന തരത്തിൽ ആരാധകർക്ക് പോലും സംശയം ഉടലെടുത്തതും.
ഭർത്താവ് വിഗ്നേഷ് ശിവനെ നയൻതാര ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തിടത്തു നിന്നുമാണ് വിവാദങ്ങളുടെ തുടക്കം.
പക്ഷേ, വാർത്ത പുറത്തുവന്നതും വിഗ്നേഷ് ശിവൻ അധികം താമസിയാതെ തന്റെയും നയൻതാരയുടെയും സ്കിൻകെയർ ബ്രാൻഡ് ആയ നയൻ സ്കിൻ നടത്തുന്ന പുരസ്കാരദാന ചടങ്ങിന്റെ വിവരം ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തു.
ഇതിന്റെ പോസ്റ്റർ ചിത്രത്തിൽ നയൻസാണ്. ഇപ്പോൾ നയൻതാരയും അധികം ഒച്ചപ്പാടില്ലാത്ത ഒരു പ്രതികരണം നൽകിക്കഴിഞ്ഞു
വളരെ വൈകിയാണ് നയൻതാര ഇൻസ്റ്റഗ്രാം പ്രവേശം നടത്തിയത്. അതിനായി ‘ജവാൻ’ സിനിമയുടെ പ്രൊമോഷൻ വരെ കാത്തിരിക്കേണ്ടി വന്നു.
പിന്നെ വൈകിയില്ല. അഭിനേതാക്കളും ചലച്ചിത്ര പ്രവർത്തരും ഉൾപ്പെടെ നയൻതാരയെ ഫോളോ ചെയ്യാൻ തിരക്ക് കൂട്ടി.
കുറച്ചു മാസങ്ങൾ കൊണ്ട് 7.8M ഫോളോവേഴ്സിനെ നയൻതാര തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ചേർത്തു.
പക്ഷേ നയൻതാര ആകെ 91 പേരെയേ ഫോളോ ചെയ്യുന്നുള്ളൂ. രണ്ടു ദിവസം മുൻപ് ഇത് 90 ആയിരുന്നു
ആ സംഖ്യ 91 എന്ന് തികയ്ക്കാൻ നയൻതാര തിരഞ്ഞെടുത്തത് മറ്റാരെയുമല്ല, ഭർത്താവ് വിഗ്നേഷ് ശിവനെ തന്നെ. ഇതോടെ അൺഫോളോ ഭൂകമ്പത്തിന് അറുതി വന്നുകഴിഞ്ഞു
ഇപ്പോൾ പരിശോധിച്ചാൽ നയൻതാര ഫോളോ ചെയ്യുന്നവരുടെ കൂട്ടത്തിൽ വിക്കിഒഫീഷ്യൽ (@wikkiofficial) എന്ന വിഗ്നേഷ് ശിവന്റെ അക്കൗണ്ടും കാണാം.
ചെറിയ സൗന്ദര്യപിണക്കമോ മറ്റോ ആയിരിക്കാം ആ അൺഫോളോക്ക് പിന്നിൽ എന്ന് ഇതോടെ ഉറപ്പായി എന്നാണ് നെറ്റിസെൻസ് പറയുന്നത്.