Read Time:1 Minute, 3 Second
കോട്ടയം: തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്.
‘എല്ലായിടത്തും തോൽപ്പിക്കാൻ വേണ്ടി ഇറങ്ങുന്ന ശിഖണ്ഡിയാണ് കെ.മുരളീധരനെന്ന്’ കെ.സുരേന്ദ്രന് പറഞ്ഞു.
എന്‍ഡിഎയെ തോൽപ്പിക്കാൻ ഇടതുമുന്നണിയെ ജയിപ്പിക്കാൻ അച്ചാരം വാങ്ങിയാണ് കെ.മുരളീധരൻ വന്നത്.
സ്വന്തം മാതാവിനെ ആക്ഷേപിച്ച കോൺഗ്രസിലെ സാമൂഹ്യ വിരുദ്ധരെ തള്ളിപ്പറയാൻ പോലും മുരളീധരൻ തയാറായില്ലെന്നും സുരേന്ദ്രന് വിമര്‍ശിച്ചു.
കോട്ടയത്ത് എന്‍ഡിഎ പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.