Read Time:41 Second
ബെംഗളൂരു : ചിക്കമംഗലൂരു പോലീസ് സ്റ്റേഷൻ പരിധിയിൽ മോട്ടോർ സൈക്കിളിൽ കാറും ടിപ്പർ ലോറിയും ഇടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചു.
ശിവമൊഗ്ഗ സ്വദേശികളായ കെ.എ. സെയ്ദ് ആസിഫ് (38), ഭാര്യ മജീന (33) ആണ് മരിച്ചത്.
ഇവരുടെ 14 മാസം പ്രായമുള്ള കുട്ടി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
ശിവമൊഗ്ഗയിൽ നിന്ന് ചിക്കമംഗളൂരുവിലേക്ക് വരുകയായിരുന്നു ദമ്പതികൾ.