Read Time:1 Minute, 16 Second
ചെന്നൈ: തമിഴ്‌നാട്ടില്‍ ഈറോഡിന് സമീപത്തുള്ള ഗ്രാമത്തിലെ സ്വകാര്യ ക്ഷേത്രത്തില്‍ ഒരു നാരങ്ങയ്ക്ക് 35,000 രൂപ ലഭിച്ചതായി ക്ഷേത്ര ഭാരവാഹികള്‍.
ശിവഗിരി ഗ്രാമത്തിന് സമീപമുള്ള പഴപൂശയന്‍ ക്ഷേത്രത്തിലാണ് ലേലം നടന്നത്.
15 ഓളം പേരാണ് ലേലത്തില്‍ പങ്കെടുത്തത്.
ശിവരാത്രി ദിനത്തില്‍ ശിവന് സമര്‍പ്പിച്ച നാരങ്ങയും പഴങ്ങളും ഉള്‍പ്പെടെയുള്ള വസ്തുക്കളും ആചാരപ്രകാരം ലേലം ചെയ്തതായി ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.
ക്ഷേത്രം പൂജാരി ലേലത്തില്‍ വെച്ച നാരങ്ങ പൂജ നടത്തി നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ നാരങ്ങ സ്വന്തമാക്കിയ വ്യക്തിക്ക് തിരികെ നല്‍കി
ഏറ്റവുമധികം തുകയില്‍ ലേലം വിളിച്ച് നാരങ്ങ നേടുന്ന വ്യക്തിക്ക് വരും വര്‍ഷങ്ങളില്‍ സമ്പത്തും ആരോഗ്യവും ഉണ്ടായിരിക്കുമെന്നാണ് ഇവിടുത്തെ വിശ്വാസം.