Read Time:57 Second
ബെംഗളുരു: പൂജ അവധിക്ക് മുന്നോടിയായി ആർടിസി ബസുകളുടെ ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ഇന്ന് ആരംഭിക്കും.
ഒക്ടോബർ 18 ന്റെ ബുക്കിങ് ആണ് ഇന്ന് ആരംഭിക്കുന്നത്.
ഒക്ടോബർ 20 ൽ ആണ് കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്നത്. അന്നത്തെ ബുക്കിങ് ഉടൻ തുടങ്ങുമെന്നും ആർടിസി അറിയിച്ചു.
കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ നേരത്തെ തന്നെ തീർന്നിരുന്നു.
സ്വകാര്യ ബസുകളിലെ ബുക്കിങ് കഴിഞ്ഞ മാസം തന്നെ തുടങ്ങിയിരുന്നു. എന്നാൽ മിതമായ നിരക്കിൽ നാട്ടിൽ പോയി വരാൻ കൂടുതൽ ആളുകൾക്കും കേരള, കർണാടക ആർടിസി കളെ തന്നെ ആശ്രയിക്കേണ്ടി വരും.