0
0
Read Time:44 Second
ചെന്നൈ : വണ്ടല്ലൂർ മൃഗശാലയിൽനിന്ന് ഓടിപ്പോയ കാട്ടുപോത്തിനായി തിരച്ചിൽ ആരംഭിച്ചു.
ഞായറാഴ്ച വൈകീട്ടാണ് വേലിക്കെട്ടിൽനിന്ന് രണ്ട് വയസ്സ് പ്രായമുള്ള കാട്ടുപോത്ത് പുറത്തുചാടിയത്.
ഇതോടെ ഈ മേഖലയിൽനിന്ന് സന്ദർശകരെ മാറ്റിയിരുന്നു. തുടർന്ന് ഊർജിതമായ തിരച്ചിൽ ആരംഭിച്ചു.
രണ്ടാഴ്ചമുമ്പ് രണ്ട് ഹനുമാൻ കുരങ്ങുകൾ ഇവിടെനിന്ന് പുറത്ത് ചാടിയിരുന്നു. ഇവയെ പിന്നീട് സമീപപ്രദേശത്ത് കണ്ടെത്തി.