ചെന്നൈ : സാങ്കേതികവിദ്യ കൈമാറ്റത്തിലൂടെ മദ്രാസ് ഐ.ഐ.ടി. സ്വന്തമാക്കിയത് 18 കോടി
വയർലെസ് നെറ്റ്വർക്ക്, റോബോട്ടിക്സ്, എൻജിൻ സാങ്കേതികത, സെൻസർ ആപ്ലിക്കേഷൻ, ക്ലീൻ എനർജി, എയ്റോസ്പേസ് ആപ്ലിക്കേഷൻ, ബയോമെഡിക്കൽ ആപ്ലിക്കേഷൻ തുടങ്ങി വിവിധമേഖലകളിൽ മദ്രാസ് ഐ.ഐ.ടി. വിവരം കൈമാറി.
5 ജി സാങ്കേതികവിദ്യയിൽ ടാറ്റ ഗ്രൂപ്പായ തേജസ്, റിക്കോവർ ഹെൽത്ത്കെയർ, എസ്.എഫ്.ഐ. മെക്കാട്രോണിക്സ്, നിയോ മദർ എന്നിവ ഐ.ഐ.ടി. മദ്രാസിന്റെ സഹായം ലഭ്യമായ കമ്പനികളിൽ ഉൾപ്പെടും.
നടപ്പു സാമ്പത്തികവർഷം ഇതുവരെയായി സ്ഥാപനത്തിൽ വികസിപ്പിച്ച വിവിധ സാങ്കേതികവിദ്യകൾക്കായി മൊത്തം 366 പേറ്റന്റുകൾ അനുവദിച്ചു.
കഴിഞ്ഞ സാമ്പത്തികവർഷം ഇത് 204 ആയിരുന്നു. ഒരുദിവസം ഒരു പേറ്റന്റ് എന്നതാണ് നിലവിലെ ലക്ഷ്യമെന്ന് കാമകോടി പറഞ്ഞു. മദ്രാസ് ഐ.ഐ.ടി.
ആരംഭിച്ചതുമുതൽ ഇതുവരെയായി ഇന്ത്യയിലും വിദേശത്തുമായി 2500-ൽ അധികം പേറ്റന്റുകൾക്ക് അപേക്ഷിച്ചിട്ടുണ്ട്.
ഇതിൽ 900 പേറ്റന്റുകൾ ഇന്ത്യയിൽനിന്നും 200 പേറ്റന്റുകൾ വിദേശരാജ്യങ്ങളിൽനിന്നും അനുവദിച്ചു.