ബെംഗളുരു: ബെംഗളുരു ഇസ്ലാമിക് ഗൈഡൻസ് സെൻ്ററും വിസ്ഡം യൂത്ത് ബെംഗളുരുവും ചേർന്ന് സംഘടിപ്പിക്കുന്ന പ്രീ പ്രോഫേസ് ഫാമിലി മീറ്റ് ഇന്ന് വൈകുന്നേരം 4 മണി മുതൽ 8 മണി വരെ ഇന്ദിരാ നഗർ പ്രസ്റ്റീൻ പബ്ലിക് സ്കൂളിൽ വെച്ച് നടക്കും.
നവംബർ 11,12 തീയ്യതകളിൽ എറണാകുളത്ത് വെച്ച് നടക്കുന്ന പ്രോഫേസ് ൻ്റെ മുന്നോടിയായാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
പ്രശസ്ത മനശാസ്ത്ര വിദഗ്ദ്ധനും ഫാമിലി കൗൺസിലറുമായ ഡോ. ജൗഹർ മുനവ്വർ പാരൻ്റിംഗ് വിഷയത്തിൽ സംസാരിക്കും, കൂടാതെ മുസ്തഫ മദനിയും പങ്കെടുക്കും.
സ്ത്രീകൾക്ക് പ്രത്യേക സൗകര്യവും (പ്രാർത്ഥനാ സൗകര്യം ഉൾപ്പെടെ) കുട്ടികൾക്ക് കളിച്ചങ്ങാടം എന്ന പേരിൽ പ്രത്യേക പരിപാടിയും ഉണ്ടായിരിക്കും എന്ന് സംഘാടകർ അറിയിച്ചു.
രജിസ്റ്റർ ചെയ്തവർക്ക് കൃത്യമായ പാർക്കിംഗ് സൗകര്യവും രാത്രി ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്.
രജിസ്ട്രേഷനു വേണ്ടിയും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക 98861 01643.