ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏഴുഘട്ടങ്ങളിൽ : കേന്ദ്രസർക്കാരിനെ വിമർശിച്ച് കമൽഹാസൻ

0 0
Read Time:1 Minute, 27 Second

ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏഴുഘട്ടങ്ങളിലായി നടത്തുന്നതിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ.

കേന്ദ്രസർക്കാർ ‘ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയവുമായാണ് മുന്നോട്ടുനീങ്ങുന്നത്.

ഈ സാഹചര്യത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു പരീക്ഷണം നടത്തി നോക്കേണ്ടതായിരുന്നു.

ഏഴുഘട്ടമാക്കുന്നതിനുപകരം ‘ഒരു തിരഞ്ഞെടുപ്പ് ഒരുഘട്ടം’ എന്നനിലയിൽ പ്രവർത്തിച്ച് കാട്ടുകയായിരുന്നു നല്ലതെന്നും കമൽഹാസൻ അഭിപ്രായപ്പെട്ടു.

ഏപ്രിൽ 19 മുതൽ ജൂൺ ഒന്നുവരെ ഏഴ് ഘട്ടങ്ങളിലായാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

തമിഴ്‌നാട്ടിൽ ഏപ്രിൽ 19-നാണ് വോട്ടെടുപ്പ്. കമൽഹാസന്റെ മക്കൾ നീതി മയ്യം ഡി.എം.കെ. സഖ്യത്തിനാണ് പിന്തുണ നൽകുന്നത്.

അദ്ദേഹം കോയമ്പത്തൂരിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചെങ്കിലും ഒരു രാജ്യസഭ സീറ്റാണ് അനുവദിച്ചത്.

സഖ്യത്തിന്റെ താരപ്രചാരകൻകൂടിയായിരിക്കും കമൽഹാസൻ.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts