ഡൽഹി: ആത്മീയാചാര്യനും ഇഷ ഫൗണ്ടേഷന് സ്ഥാപകനുമായ സദ്ഗുരു ജഗ്ഗി വാസുദേവിനെ അടിയന്തര മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
ഇഷ ഫൗണ്ടേഷനാണ് ഇതുസംബന്ധിച്ച വിവരം പങ്കുവെച്ചത്. ശസ്ത്രക്രിയ വിജയകരമായെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്നും വ്യക്തമാക്കി.
ഈ മാസം 17ന് ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ ആശുപത്രിയിലാണ് ജഗ്ഗി വാസുദേവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. സദ്ഗുരു ജീവന് ഭീഷണിയായ ഒരു മെഡിക്കൽ അവസ്ഥയ്ക്ക് വിധേയനായെന്നും ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണെന്നുമാണ് ഇഷ ഫൗണ്ടേഷൻ കുറിച്ചത്.
An Update from Sadhguru… https://t.co/ouy3vwypse pic.twitter.com/yg5tYXP1Yo
— Sadhguru (@SadhguruJV) March 20, 2024
കടുത്ത തലവേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തലച്ചോറില്‍ രക്തസ്രാവമുണ്ടാവുകയായിരുന്നു. അവസ്ഥ മോശമായതോടെയാണ് തലയോട്ടിയിലെ രക്തസ്രാവം ശമിപ്പിക്കുന്നതിനായി അടിയന്തര ശസ്ത്രക്രിയ നടത്തിയത്.
കഴിഞ്ഞ നാലാഴ്ചയോളമായി കനത്ത തലവേദനയുണ്ടായിട്ടും അദ്ദേഹം ചികിത്സ തേടിയിരുന്നില്ല. മാർച്ച് എട്ടിനു മഹാശിവരാത്രി ആഘോഷങ്ങളിലും അദ്ദേഹം സജീവമായിരുന്നു.