Read Time:50 Second
ചെന്നൈ : തിരുനെൽവേലി ലോക്സഭാ മണ്ഡലത്തിലെ അണ്ണാ ഡി.എം.കെ. സ്ഥാനാർഥി ഷിംല മുത്തുച്ചോഴനെ മാറ്റി. ഝാൻസി റാണിയാണ് പുതിയ സ്ഥാനാർഥി.
ഡി.എം.കെ.യിൽനിന്ന് ഒരുമാസം മുമ്പ് അണ്ണാ ഡി.എം.കെ.യിലെത്തിയ ഷിംല മുത്തുച്ചോഴന് സീറ്റ് നൽകിയതിൽ പാർട്ടിക്കുള്ളിൽനിന്ന് എതിർപ്പ് ഉയർന്നിരുന്നു. തുടർന്നാണ് സ്ഥാനാർഥിയെ മാറ്റിയതെന്നാണ് സൂചന.
മുൻ ഡി.എം.കെ. മന്ത്രി സർഗുണ പാണ്ഡ്യന്റെ മരുമകളായ ഷിംല 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ ആർ.കെ. നഗറിൽ ജയലളിതയ്ക്കെതിരേ മത്സരിച്ചിരുന്നു.