ഇളയരാജ ഗാനങ്ങളുടെ പകർപ്പവകാശം: എക്കോ കമ്പനി കേസിൽ വാദം കേൾക്കുന്നതിൽ നിന്ന് പിന്മാറി ജഡ്ജി

0 0
Read Time:2 Minute, 47 Second

ചെന്നൈ: ഇളയരാജ സംഗീതം നൽകിയ ഗാനങ്ങൾ ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് എക്കോ റെക്കോർഡിംഗ് കമ്പനി നൽകിയ കേസിൻ്റെ വാദം കേൾക്കുന്നതിൽ നിന്ന് ജഡ്ജി ആർ.സുബ്രഹ്മണ്യൻ പിന്മാറി.

ഇളയരാജയുടെ സംഗീതത്തിലെ 4500 ലധികം ഗാനങ്ങൾ തങ്ങളുടെ കമ്പനികൾക്ക് വേണ്ടി ഉപയോഗിക്കുന്നതിന് ഇളയരാജയുമായി എക്കോ റെക്കോർഡിംഗ്, അകി കമ്പനികൾ കരാർ ഒപ്പിട്ടിരുന്നു. എന്നാൽ ഈ കരാർ അവസാനിച്ചതിന് ശേഷം ഇളയരാജ എക്കോ, അക്കി കമ്പനികൾക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു.

ഇളയരാജ ഈണമിട്ട 4500-ലധികം പാട്ടുകൾക്ക് അദ്ദേഹത്തിന് പ്രത്യേക അവകാശം നൽകിയ 2019-ലെ ഏകാംഗ ബെഞ്ച് ഉത്തരവിനെതിരേ എക്കൊ റെക്കോഡിങ് കമ്പനിയാണ് കോടതിയിൽ അപ്പീൽ സമർപ്പിച്ചത്. മലേഷ്യ ആസ്ഥാനമായ ആഗി മ്യൂസിക്, എക്കൊ റെക്കോഡിങ് കമ്പനി, ആന്ധ്രയിലെ യൂണിസിസ് ഇഫൊ സൊലൂഷൻ കമ്പനി, മുംബൈയിലെ ഗിരി ട്രേഡിങ് കമ്പനി എന്നിവർക്കെതിരായി 2014-ലെ ഇളയരാജയുടെ സിവിൽ കേസിലായിരുന്നു കോടതി ഉത്തരവ്.

താൻ ഒരുക്കിയ പാട്ടുകൾ അനുവാദമില്ലാതെ ഉപയോഗിച്ച് പണം സമ്പാദിക്കുന്നതിൽനിന്ന് കമ്പനികളെ തടയണമെന്ന് ഇളയരാജ ആവശ്യപ്പെട്ടിരുന്നു. 1957-ലെ പകർപ്പവകാശ നിയമത്തിലെ 57-ാം വകുപ്പുപ്രകാരം ഭാഗികമായോ പൂർണമായോ കൈമാറിയ പാട്ടുകൾക്കുമുകളിൽ അവകാശവാദമുന്നയിക്കാൻ സംഗീത സംവിധായകർക്ക് കഴിയുമെന്നായിരുന്നു 2019-ൽ ജസ്റ്റിസ് സുമന്തിന്റെ ഏകാംഗ ബെഞ്ചിന്റെ നിരീക്ഷണം.

മാറ്റംവരുത്തുന്നതുമൂലം പാട്ടുകളിൽ ക്ഷതമേറ്റെന്ന് സംഗീതസംവിധായകർക്ക് തോന്നുകയാണെങ്കിൽ നഷ്ടപരിഹാരത്തിന് സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇളയരാജ സംവിധാനംചെയ്ത പാട്ടുകളുടെ പകർപ്പവകാശം വിവിധ നിർമാതാക്കളിൽനിന്ന് സ്വന്തമാക്കിയ എക്കൊ റെക്കോഡിങ്ങിന് അത് ഉപയോഗിക്കാനുള്ള അവകാശമുണ്ടെന്നും പറഞ്ഞിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts