0
0
Read Time:1 Minute, 8 Second
ചെന്നൈ: തെക്കൻ തമിഴ്‌നാട്ടിൽ ചിലയിടങ്ങളിൽ മാർച്ച് 31-ന് നേരിയതോ മിതമായതോ ആയ മഴ പെയ്യാൻ സാധ്യതയുണ്ട് എന്ന് റിപ്പോർട്ട് . വടക്കൻ തമിഴ്നാട്ടിൽ വരണ്ട കാലാവസ്ഥയായിരിക്കാനാണ് സാധ്യതയെന്നും ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിൽ ഇന്ന് മുതൽ 30 വരെ വരണ്ട കാലാവസ്ഥയായിരിക്കുമെന്നും പത്രക്കുറി പ്പിൽസൂചിപ്പിക്കുന്നു.
ഇന്ന് മുതൽ 29 വരെ തമിഴ്‌നാട്ടിൽ രണ്ടിടങ്ങളിൽ കൂടിയ താപനില ക്രമേണ 5 ഡിഗ്രി ഫാരൻഹീറ്റ് വരെ വർദ്ധിച്ചേക്കാം.
ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലും ഇന്ന് ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഉയർന്ന താപനില 95 ഡിഗ്രി ഫാരൻഹീറ്റ് വരെ ഉയരാം