ചെന്നൈ : തമിഴ്നാട്ടിൽ ഒമ്പത് ലോക്സഭാ മണ്ഡലത്തിൽ ഡി.എം.കെ.യും അണ്ണാ ഡി.എം.കെ.യും ബി.ജെ.പി.യും നേർക്കുനേർ മത്സരിക്കും. ചെന്നൈ നോർത്ത്, ചെന്നൈ സൗത്ത്, വെല്ലൂർ, തിരുവണ്ണാമലൈ, നാമക്കൽ, നീലഗിരി (സംവരണം), കോയമ്പത്തൂർ, പൊള്ളാച്ചി, പെരമ്പല്ലൂർ എന്നിവിടങ്ങളിലാണ് നേരിട്ടുള്ള ത്രികോണപ്പോരാട്ടത്തിന് വേദിയാവുക.
ഡി.എം.കെ. 19 സീറ്റിൽ അണ്ണാ ഡി.എം.കെ.യെ നേരിടുന്നുണ്ട്. 12 സീറ്റിൽ ബി.ജെ.പി.ക്കെതിരേയും നേരിട്ട് മത്സരിക്കും. ഏഴ് സീറ്റിലാണ് ബി.ജെ.പി.യും കോൺഗ്രസും തമ്മിൽ നേരിട്ടുള്ള മത്സരം.
പ്രധാന മണ്ഡലങ്ങൾ
ചെന്നൈ സൗത്ത്:
2014-ൽ വിജയിച്ച അണ്ണാ ഡി.എം.കെ.യുടെ ജെ. ജയവർധനയും തെലങ്കാന ഗവർണർസ്ഥാനം രാജിവെച്ചെത്തിയ ബി.ജെ.പി.യിലെ തമിഴിസൈ സൗന്ദരരാജനുമാണ് ഡി.എം.കെ.യുടെ സിറ്റിങ് എം.പി. തമിഴച്ചി തങ്കപാണ്ഡ്യനുമായി മത്സരിക്കുക.
ചെന്നൈ നോർത്ത്:
സിറ്റിങ് എം.പി. കലാനിധി വീരസാമിയും അണ്ണാ ഡി.എം.കെ.യുടെ റോയപുരം മനോയും ബി.ജെ.പി.യുടെ ആർ.സി.പോൾ കനകരാജുമാണ് നേർക്കുനേർ പോരാട്ടം.
കോയമ്പത്തൂർ:
ഡി.എം.കെ.യുടെ ഗണപതി പി. രാജ്കുമാറും അണ്ണാ ഡി.എം.കെ.യുടെ ഐ.ടി. വിഭാഗം തലവൻ സിങ്കൈ ജി. രാമചന്ദ്രനും ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയും തമ്മിൽ പോരാടും.
നീലഗിരി:സിറ്റിങ് എം.പി. എ. രാജയോട് പൊരുതാൻ കളത്തിലിറങ്ങുന്നത് ബി.ജെ.പി.ക്കുവേണ്ടി കേന്ദ്ര ഫിഷറീസ് സഹമന്ത്രി എൽ. മുരുകനും അണ്ണാ ഡി.എം.കെ.യ്ക്കുവേണ്ടി നിയമസഭാ മുൻസ്പീക്കർ പി. ധനപാലിന്റെ മകൻ ഡി. ലോകേഷ് തമിഴ്സെൽവനുമാണ്