Read Time:43 Second
ചെന്നൈ : രാമനാഥപുരത്തിന്റെ തെക്കേയറ്റത്തുള്ള ധനുഷ്കോടിയിൽ കടലേറ്റം രൂക്ഷമായതോടെ വിനോദ സഞ്ചാരികൾക്കും തീർഥാടകർക്കും വിലക്ക് ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
രാമനാഥപുരത്ത് ക്ഷേത്ര ദർശനത്തിനെത്തുന്നവർ ധനുഷ്കോടിയിലേക്കും പോകാറുണ്ട്.
അഞ്ച് മീറ്ററോളം ഉയരത്തിൽ തിരമാലകൾ പൊങ്ങിയതിനെത്തുടർന്നാണ് കടലേറ്റം രൂക്ഷമായത്. ഞായറാഴ്ച വൈകീട്ട് തുടങ്ങിയ കടലേറ്റം തിങ്കളാഴ്ചയും തുടരുകയാണ്.