Read Time:1 Minute, 23 Second
ചെന്നൈ : എസ് ശങ്കർ സംവിധാനം ചെയ്യുന്ന കമൽഹാസൻ്റെ ഇന്ത്യൻ 2 ജൂണിൽ റിലീസ് ചെയ്യും. 1996 ലെ ബ്ലോക്ക്ബസ്റ്റർ ‘ഇന്ത്യൻ’ എന്ന ചിത്രത്തിൻ്റെ തുടർച്ചയായ ‘ഇന്ത്യൻ 2’ എസ് ശങ്കറാണ് സംവിധാനം ചെയ്യുന്നത്, ചിത്രത്തിൻ്റെ സംഗീതം അനിരുദ്ധ് രവിചന്ദറാണ്.
ലൈക്ക പ്രൊഡക്ഷൻസും റെഡ് ജയൻ്റ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻ്റെ ആമുഖ വീഡിയോ അടുത്തിടെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. അഴിമതിക്കെതിരെ ജാഗ്രത പുലർത്തുന്ന സ്വാതന്ത്ര്യ സമര സേനാനിയായ സേനാപതി എന്ന കഥാപാത്രത്തെ കമൽ വീണ്ടും അവതരിപ്പിക്കുന്നതായി വിഡിയോയിൽ കാണിച്ചു.
സിദ്ധാർത്ഥ്, രാകുൽ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കർ, വിവേക്, കാജൽ അഗർവാൾ, എസ് ജെ സൂര്യ, ബോബി സിംഹ, ബ്രഹ്മാനന്ദം, സമുദ്രക്കനി, നെടുമുടി വേണു, ഡൽഹി ഗണേഷ്, മനോബാല, ജഗൻ, കാളിദാസ് ജയറാം, ഗുൽഷൻ ഗ്രോവർ എന്നിവരും ചിത്രത്തിലുണ്ട്