Read Time:51 Second
ചെന്നൈ : ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് തിങ്കളാഴ്ച തമിഴ്നാട്ടിൽ എത്തും.
രണ്ടുദിവസം അദ്ദേഹം ബി.ജെ.പി., സഖ്യകക്ഷി സ്ഥാനാർഥികൾക്കായി പ്രചാരണം നടത്തും. എൻ.ഡി.എ. സ്ഥാനാർഥികളായ എൻ.അണ്ണാദുരൈ (പി.എം.കെ.), കെ.പി. രാമലിംഗം (ബി.ജെ.പി.), എസ്.ജി.എം. രമേഷ് (ബി.ജെ.പി.), ബി. ജോൺ പാണ്ഡ്യൻ (ടി.എം.എം.കെ.), രമാ ശ്രീനിവാസൻ (ബി.ജെ.പി.)
എന്നിവർക്കായി യഥാക്രമം സേലം, നാമക്കൽ, തിരുവാരൂർ, തെങ്കാശി, മധുര എന്നിവിടങ്ങളിലാണ് രാജ്നാഥ് സിങ് പ്രചാരണം നടത്തുക.