Read Time:45 Second
ചെന്നൈ : വിഴുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ ഡി.എം.കെ. എം.എൽ.എ. പുകഴേന്തി (70) മരിച്ചതിനെത്തുടർന്ന് ആറുമാസത്തിനുള്ളിൽ ഉപ തിരഞ്ഞെടുപ്പ് നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സത്യബ്രദ സാഹു അറിയിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളായാണ് നടത്തുന്നതെന്നിരിക്കെ ഈ കാലയളവിൽതന്നെ വിക്രവാണ്ടി നിയോജകമണ്ഡലത്തിലേക്ക് ഉപ തിരഞ്ഞെടുപ്പ് നടത്തുമോയെന്ന ചോദ്യത്തിന് മറുപടിപറയുകയായിരുന്നു അദ്ദേഹം.