0
0
Read Time:54 Second
ചെന്നൈ : രാത്രി 10-ന് ശേഷവും പ്രചാരണം നടത്തിയതിന് ബി.ജെ.പി. തിരുനെൽവേലി സ്ഥാനാർഥി നൈനാർ നാഗേന്ദ്രന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു. രാവിലെ ആറ് മുതൽ രാത്രി 10 വരെയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ച സമയം.
എന്നാൽ ഞായറാഴ്ച രാത്രി 10-ന് ശേഷവും വള്ളിയൂരിന് സമിപം പ്രചരണം നടത്തിയതിന് പഴവൂർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
രാത്രി പത്തിന് ശേഷവും പ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് ഫ്ളയിങ് സ്ക്വാഡ് പഴവൂർ പോലീസിൽ പരാതി നൽകിയിരുന്നു.