Read Time:1 Minute, 14 Second
ബെംഗളൂരു: നെലമംഗല ദോബ്ബാസ്പേട്ടിനു സമീപം ദേശീയപാത നാലിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പോത്ത് ചത്തു.
പോത്തിനെ ഇടിച്ച ശേഷം കെഎസ്ആർടിസി ബസ് റോഡിൽ നിന്ന് തെന്നിമാറി പറമ്പിലേക്ക് എത്തി നിന്ന്. സംഭവം നടക്കുമ്പോൾ ബസിൽ 55 യാത്രക്കാരുണ്ടായിരുന്നു, ആർക്കും പരിക്കില്ല.
സംഭവം നടക്കുമ്പോൾ ബംഗളൂരുവിൽ നിന്ന് ശിവമോഗയിലേക്ക് പോവുകയായിരുന്നു ബസ്. “ബസ് ദേശീയപാതയിലൂടെ നീങ്ങുന്നതിനിടെയാണ് പൊടുന്നനെ എരുമ റോഡിലേക്ക് പ്രവേശിച്ചത്. യാത്രക്കാർക്കായി മറ്റൊരു ബസ് ക്രമീകരിച്ചു നൽകിയെന്നും ബസിന്റെ ഡ്രൈവർ രമേശ് പറഞ്ഞു.
സംഭവത്തിൽ നെലമംഗല ട്രാഫിക് പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേടായ ബസ് മംഗളൂരുവിലെ കെഎസ്ആർടിസി ബസ് ഡിപ്പോയിലേക്ക് മാറ്റി.