ചെന്നൈ : അദാനി, അംബാനി തുടങ്ങിയവരുടെ വായ്പ എഴുതിത്തള്ളുകയും നികുതിയിളവ് നൽകുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ ഗൃഹനാഥയ്ക്ക് എല്ലാ മാസവും 3000 രൂപ സഹായമായി നൽകണമെന്ന് അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി ആവശ്യപ്പെട്ടു.
പെരമ്പല്ലൂരിൽ അണ്ണാ ഡി.എം.കെ. സ്ഥാനാർഥിക്ക് വേണ്ടി പ്രചാരണം നടത്തവെയാണ് ഈ ആവശ്യമുന്നയിച്ചത്.
കടം തിരിച്ചടയ്ക്കാനാതെയുള്ള കർഷകആത്മഹത്യങ്ങൾ ഇല്ലാതാക്കാൻ കേന്ദ്രം നടപടിയെടുക്കണം എന്നും എടപ്പാടി പറഞ്ഞു.
തമിഴ്‌നാട്ടിൽ ഡി.എം.കെ. അധികാരത്തിലേറിയ മൂന്ന് വർഷമായിട്ടും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളൊന്നും നടപ്പാക്കിയില്ല.
ഗൃഹനാഥയ്ക്ക് മാസം തോറും 1000 രൂപ നൽകുമെന്ന് അറിയിച്ചിരുന്നെങ്കിലും നാമമാത്രമായ പേർക്ക് മാത്രമാണ് പണം ലഭിച്ചത്.
അണ്ണാ ഡി.എം.കെ.ഭരണകാലത്ത് കൊണ്ടു വന്ന ജനക്ഷേമ പദ്ധതികളെല്ലാം ഒന്നായി ഉപേക്ഷിക്കുകയാണ്. താലിക്ക് തങ്കം, അമ്മ സ്കൂട്ടർ പദ്ധതികൾ ഡി.എം.കെ. സർക്കാർ ഉപേക്ഷിച്ചു.
അമ്മ മിനി ക്ലിനിക്ക് പദ്ധതി ഡി.എം.കെ. സർക്കാർ മക്കളെ തേടി മരുത്വവം പദ്ധതിയാക്കി മാറ്റി.
മിനിക്ലിനിക്കിൽ ഡോക്ടർ, നഴ്‌സ്, നഴ്‌സിങ് അസിസ്റ്റന്റ് എന്നിവരുണ്ടായിരുന്നു. അണ്ണാ ഡി.എം.കെ. ഭരണത്തിലിരിക്കുമ്പോൾ അമ്മ സിമന്റ് പദ്ധതി ഉണ്ടായിരുന്നു.