നടൻ സുരേഷ് ഗോപിയുടെ കുടുംബം മലയാള സിനിമയ്ക്ക് ഏറെ പ്രിയപ്പെട്ടവരാണ്.
മൂത്തമകൻ ഗോകുല്‍ സുരേഷിനെ പോലെ ഇളയമകൻ മാധവ് സുരേഷും സോഷ്യല്‍ മീഡിയയുടെ ഇഷ്ടതാരം തന്നെയാണ്.
ഇപ്പോഴിതാ, ഒരു പെണ്‍കുട്ടിയ്ക്ക് ഒപ്പമുള്ള മാധവിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
രണം എന്ന മലയാളം ചിത്രത്തില്‍ അഭിനയിച്ച നടി, സെലിൻ ജോസഫിനൊപ്പമുള്ള ചിത്രമാണ് ഗോകുല്‍ പങ്കുവച്ചത്.
“എൻ്റെ പ്രിയപ്പെട്ട ‘ഹോമിയെ’ പരിചയപ്പെടുത്തുന്നു” എന്ന ക്യാപ്ഷനോടെയായിരുന്നു ഗോകുലിന്റെ പോസ്റ്റ്.
ചിത്രം പങ്കുവച്ചിതിനു പിന്നാലെ ഇരുവരും തമ്മില്‍ പ്രണയത്തിലാണോ എന്ന സംശയത്തിലാണ് ആരാധകർ.
ഇതു സംബന്ധിച്ച നിരവധി കമന്റുകളാണ് പോസ്റ്റില്‍ നിറയുന്നത്.
നിലവില്‍ കുമ്മാട്ടിക്കളി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് മാധവ്.
വിജയ്, ചിമ്പു തുടങ്ങിയ മുൻനിര നായകന്മാർക്കൊപ്പം ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത വിൻസെന്റ് സെല്‍വയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.