ചെന്നൈ : തമിഴ്നാട്ടിലും പുതുച്ചേരിയിലും പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചു.
അതേസമയം ഇന്നലെ പരസ്യപ്രചാരണം അവസാനിക്കാൻ ഒരുദിവസം ബാക്കിനിൽക്കേ തമിഴ്നാട്ടിൽ ടി.വി. ചാനൽ പരസ്യങ്ങളിലൂടെ പാർട്ടികളുടെ കനത്ത പോരാണ് നടന്നത്.
ടി.വി. ചാനലുകളിൽ ഒരോ മണിക്കൂറിലും ഒട്ടേറെത്തവണയാണ് പാർട്ടികളുടെ പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത്.
മോദിയുടെ ഗാരന്റി പ്രചാരണത്തെ ഡി.എം.കെ. പരിഹസിക്കുമ്പോൾ വീട്ടമ്മമാർക്ക് പ്രതിമാസം 1000 രൂപ വീതം നൽകുന്നതിന്റെ പേരിലുള്ള ഡി.എം.കെ.യുടെ അവകാശവാദത്തെ അണ്ണാ ഡി.എം.കെ. പരിഹസിക്കുന്നു.
ദ്രാവിഡകക്ഷികൾക്ക് ബദലായി താമരചിഹ്നത്തിൽ വോട്ട് ചെയ്യണമെന്നാണ് ബി.ജെ.പി.യുടെ പരസ്യത്തിൽ അഭ്യർഥിക്കുന്നത്
ഡി.എം.കെ.യും അണ്ണാ ഡി.എം.കെ.യും ബി.ജെ.പി.യുമാണ് പരസ്യങ്ങളിലൂടെ ആരോപണപ്രത്യാരോപണങ്ങൾ നടത്തിയത്.
ആദ്യഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലും പുതുച്ചേരിയിലും ഇന്നലെ വൈകീടട്ട് ആറു മണിയോടെയാണ് പരസ്യപ്രചാരണം അവസാനിച്ചത്.
തമിഴ്നാട്ടിൽ 39 ലോക്സഭാ മണ്ഡലങ്ങൾക്കൊപ്പം വിലവങ്കോട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പും നടക്കും. പുതുച്ചേരിയിൽ ഒരു ലോക്സഭാ മണ്ഡലമാണുള്ളത്.