0
0
Read Time:56 Second
ചെന്നൈ : പോളിങ് ദിവസം രാവിലെത്തന്നെ വോട്ടുരേഖപ്പെടുത്തിയ രാഷ്ട്രീയപാർട്ടി നേതാക്കൾ സമ്മതിദാനാവകാശം വിനിയോഗിക്കാൻ ജനങ്ങളോട് ആഹ്വാനംചെയ്തു.
തങ്ങളുടെ പാർട്ടിയുടെയും മുന്നണിയുടെയും വിജയം ഉറപ്പാണെന്നും എല്ലാവരും പ്രതികരിച്ചു.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അടക്കം ഭരണമുന്നണി നേതാക്കൾ വലിയ ആത്മവിശ്വാസമാണ് പ്രകടിപ്പിച്ചത്.
ഞാൻ തമിഴ്നാട് മുഴുവൻ യാത്രചെയ്ത് പ്രചാരണം നടത്തിയിരുന്നു.
സംസ്ഥാനത്തെ സാഹചര്യം പൂർണമായും ഡി.എം.കെ.യ്ക്കും ഇന്ത്യമുന്നണിക്കും അനുകൂലമാണ് എന്നും ഉദയനിധി സ്റ്റാലിൻ പ്രതികരിച്ചു.