Read Time:47 Second
ചെന്നൈ: കോണ്‍ഗ്രസ് പാർട്ടിയില്‍ അംഗത്വം വേണമെന്ന ആവശ്യവുമായി പി സി സി ഓഫീസിലെത്തി മണ്‍സൂർ അലിഖാൻ.
തമിഴ്നാട് പി സി സി ഓഫീസിലെത്തിയാണ് മണ്‍സൂർ അലിഖാൻ അപേക്ഷ സമർപ്പിച്ചത്.
കോണ്‍ഗ്രസിലെടുക്കണമെന്ന് നടൻ വ്യക്തമാക്കി.
പി സി സി അധ്യക്ഷൻ സെല്‍വ പെരുന്തഗൈക്ക് ആണ് മണ്‍സൂർ അലിഖാൻ അപേക്ഷ നല്‍കിയത്.
തൃഷയ്ക്കെതിരായ അധിക്ഷേപ പരാമർശത്തിലൂടെ വിവാദത്തില്‍പ്പെട്ട നടൻ ലോക്സഭ തെരഞ്ഞെടുപ്പില്‍ വെല്ലൂരില്‍ മത്സരിച്ചിരുന്നു.