ബംഗളൂരു: കേരളസമാജം ബംഗളൂരു സൗത്ത് വെസ്റ്റിന്റെ ഓണാഘോഷ സമാപനം സെപ്തംബർ 23, 24 തീയതികളിൽ കെങ്കേരി ദുബാസിപാളയ ഡി. എസ്. എ ഭവനിൽ നടക്കും.
23 നു ശേഷം മൂന്നു മണിക്ക് പാചകമത്സരം, നൃത്തമത്സരം, ഉപകരണസംഗീത മത്സരം എന്നിവ നടക്കും.
അഞ്ചു മണിക്കു ചേരുന്ന സാഹിത്യ സായാഹ്നത്തിൽ സംസ്ഥാന, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവായ സുഭാഷ് ചന്ദ്രൻ സാഹിത്യത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും.
തുടർന്ന് ബെംഗളുരുവിലെ പ്രമുഖ സാഹിത്യകാരന്മാരും സാംസ്കാരിക പ്രവർത്തകരും ചർച്ചയിൽ പങ്കെടുക്കും.
ശ്രുതിലയം ഓർക്കസ്ട്ര ഒരുക്കുന്ന കരോക്കെ ഗാനസന്ധ്യ ഉണ്ടായിരിക്കും.
24ന് രാവിലെ 10 മണിക്ക് “ഓണോത്സവം ’23” ന്റെ സമാപനസമ്മേളനം തുടർച്ചയായ വകുപ്പ് മന്ത്രി കെ. ജെ. ജോർജ്ജ് ഉദ്ഘാടനം ചെയ്യും.
ചലചിത്ര സംവിധായകൻ ലാൽ ജോസ് മുഖ്യാതിഥിയാകും. യശ്വന്തപൂർ എം. എൽ. എ. എസ്. ടി.സോമശേഖർ പങ്കെടുക്കും.
കലാകായിക ദൃശ്യങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനം, എസ്. എസ്. എൽ. സി , പി യു സി പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവർക്കുള്ള ക്യാഷ് അവാർഡുകൾ എന്നിവ നൽകും.
ചെണ്ട മേളം, സമാജം അംഗങ്ങളുടെ കലാവിരുന്ന്, ഓണസദ്യ, പ്രശസ്ത സിനിമാ പിന്നണി ഗായകൻ ഐഡിയ സ്റ്റാർ സിംഗർ ഫെയിം നിഖിൽ രാജ് നയിക്കുന്ന ഗാനമേള, കോമഡി ഉത്സവം താരങ്ങളായ വിനോദ് പൊന്നാനി, ഷിനു കൊടുവള്ളി തുടങ്ങിയവർ അണിനിരക്കുന്ന കോമഡി ഷോ,ലഹരി വിരുദ്ധ മോണോ ആക്ടിലൂടെ ലോക റെക്കോർഡ് നേടിയ രതീഷ് വരവൂർ അവതരിപ്പിക്കുന്ന മോണോ ആക്ട് , നിയാസ് കണ്ണൂർ അവതരിപ്പിക്കുന്ന നൃത്ത സന്ധ്യ എന്നീ പരിപാടികളോടെ ഓണോത്സവത്തിനു തിരശ്ശീല വീഴും.