രാത്രി കാലങ്ങളിൽ വൈദ്യുതി മുടങ്ങുന്നത് പതിവാകുന്നു; ബുദ്ധിലായി ജനങ്ങൾ

0 0
Read Time:2 Minute, 11 Second

ചെന്നൈ : സംസ്ഥാനത്ത് ചൂടു കൂടുന്നതിന് അനുസരിച്ച് വൈദ്യുതി ഉപയോഗവും ഉയരുന്നു. വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോഡില്‍ എത്തി.

ഇതുമൂലം കോയമ്പത്തൂരിൻ്റെ വിവിധ ഭാഗങ്ങളിൽ എല്ലാ രാത്രിയിലും തുടർച്ചയായി വൈദ്യുതി മുടങ്ങുന്നത്  കൊണ്ട് ജനങ്ങൾ ബുദ്ധിമുട്ടുകയാണ്.

ജനങ്ങളുടെ ആവശ്യങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന വൈദ്യുതി, വേനൽക്കാലത്ത് വെയിലിൻ്റെ ആഘാതത്തിൽ നിന്ന് ആളുകളെ സംരക്ഷിക്കാൻ വളരെ സഹായകരമാകുന്നത് കൊണ്ടുതന്നെ തമിഴ്‌നാട്ടിലുടനീളം വേനൽക്കാലത്ത് വൈദ്യുതി ആവശ്യം പതിവിലും കൂടുതലാണ്.

ഈ വർഷം ആദ്യമായി പ്രതിദിന വൈദ്യുതി ഉപഭോഗം 20,000 മെഗാവാട്ടായി വർധിച്ചു. എന്നാൽ, പവർകട്ട് വലിയ തോതിൽ ഇതുവരെ നടപ്പാക്കിയിട്ടില്ല.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈദ്യുതിയുടെ ആവശ്യം വിതരണത്തെ മറികടക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതുമൂലം കോയമ്പത്തൂരിൻ്റെ വിവിധ ഭാഗങ്ങളിൽ എല്ലാ രാത്രിയിലും വൈദ്യുതി മുടങ്ങാൻ തുടങ്ങിയിട്ടുണ്ട്.

മേയിൽ ചൂട് ഇനിയും കൂടാൻ സാധ്യത ഉണ്ടെന്നും മെയ് മാസത്തിൽ പ്രതിദിന വൈദ്യുതി ആവശ്യം 21,000 മെഗാവാട്ടായി ഉയരാനാണ് സാധ്യത.

അത്തരമൊരു സാഹചര്യമുണ്ടായാൽ സ്റ്റോക്കിലുള്ള വൈദ്യുതി വിതരണത്തിന് പര്യാപ്തമല്ല. അതിനാൽ വൈദ്യുതി മുടങ്ങാൻ സാധ്യതയുണ്ട്.

അതുകൊണ്ടുതന്നെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്തിന്റെ ഭാഗമായി പവർകട്ട് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts