കേരളത്തിൽ ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി. ഉപഭോഗം നിയന്ത്രിക്കാൻ ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തണമെന്നും മറ്റ് മാർഗങ്ങളില്ലെന്നും കെഎസ്ഇബി അറിയിച്ചു.
സർക്കാരിന് ഇത് സംബന്ധിച്ച് വീണ്ടും ശിപാർശ നൽകും. രണ്ടു ദിവസത്തെ ഉപഭോഗം വിലയിരുത്തും.
വൈദ്യുതി ഉപഭോഗം കൂടിയ പ്രദേശങ്ങളിൽ കെഎസ്ഇബി മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ആരംഭിച്ചിരുന്നു.
ചീഫ് എഞ്ചിനീയർമാരാണ് നിയന്ത്രണം സംബന്ധിച്ച ചാർട്ട് തയ്യാറാക്കി ഉത്തരവിറക്കുന്നത്.
വൈകിട്ട് ഏഴ് മുതൽ പുലർച്ചെ 1 മണി വരെയുള്ള സമയത്താണ് ഇടവിട്ട് നിയന്ത്രണം ഏർപ്പെടുത്തുക. പീക്ക് ആവശ്യകത കൂടിയ സ്ഥലങ്ങളിലാണ് നിയന്ത്രണമുണ്ടാകുക.
വന്‍കിട വ്യവസായങ്ങളുടെ പ്രവര്‍ത്തനം പുന:ക്രമീകരിക്കണമാണ് ഇതില്‍ പ്രധാനപ്പെട്ടത്.
രാത്രി 9 ന് ശേഷം വാണിജ്യ സ്ഥാപനങ്ങളുടെ അലങ്കാര ദീപങ്ങള്‍, പരസ്യ ബോര്‍ഡുകള്‍ തുടങ്ങിയവ അണക്കണം. രാത്രി 10 മുതല്‍ പുലര്‍ച്ചെ 2 വരെയാണ് ക്രമീകരണം നടപ്പിലാക്കുക. 2 ദിവസം ഇത് വിലയിരുത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.
രാത്രിയില്‍ ചില പ്രദേശങ്ങളില്‍ ഇടയ്ക്കിടെ വിതരണം തടസ്സപ്പെടും.
രാത്രി ഏഴിനും ഒന്നിനും ഇടയ്ക്കുള്ള സമയത്ത് വൈദ്യുതി ഉപയോഗം ക്രമാതീതമായാല്‍ വൈദ്യുതി വിതരണ ലൈനുകള്‍ ഓഫ് ചെയ്യുമെന്നുള്ള അറിയിപ്പാണ് കെഎസ്ഇബി പാലക്കാട് ട്രാന്സ്മിഷന് സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ പുറത്തിറക്കിയത്.
വീടുകളിലും മറ്റും എസിയുടെ താപനില 26 ഡിഗ്രിയില്‍ നിജപെടുത്തണമെന്നും നിര്‍ദേശമുണ്ട്.
പീക് ലോഡ് സമയത്ത് അനാവശ്യ ലൈറ്റുകളും മറ്റ് ഉപകരണങ്ങളും ഓഫാക്കണം.
അതേസമയം വൈദ്യുതിയുടെ അമിത ഉപയോഗത്തെ തുടര്‍ന്ന് വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തുമെന്നും കെഎസ്ഇബി അറിയിച്ചു.
പാലക്കാട് ട്രാന്സ്മിഷന് സര്‍ക്കിളിന് കീഴിലെ സബ്സ്റ്റേഷനുകളില്‍ അനാവശ്യ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാനാണ് കെഎസ്ഇബി ആവശ്യപ്പെട്ടത്.
മണ്ണാര്‍ക്കാട്, അലനല്ലൂര്‍ ഷൊര്‍ണൂര്‍, കൊപ്പം, കൂറ്റനാട്, ഒറ്റപ്പാലം, അരങ്ങോട്ട്കര, പട്ടാമ്പി, പത്തിരിപ്പാല, കൊല്ലങ്കോട്, നെന്മാറ, വടക്കഞ്ചേരി, കൊടുവായൂര്‍, ചിറ്റൂര്‍, ഒലവക്കോട്, വൈദ്യുതിഭവനം സബ്സ്റ്റേഷനുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് നിര്‍ദേശം.
ഇവിടങ്ങളില്‍ വൈകീട്ട് 7 മുതല്‍ പുലര്‍ച്ചെ ഒരു മണി വരെയാണ് വൈദ്യുതി നിയന്തണം ഉണ്ടാവുക. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ , പൊന്നാനി സബ് സ്റ്റേഷനുകളിലും നിയന്ത്രണത്തിന് കെഎസ്ഇബി ഉത്തരവിട്ടു.