Read Time:1 Minute, 19 Second
ചെന്നൈ: ബസ് കണ്ടക്ടറില്‍ നിന്ന് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരത്തിലേക്ക്.
ആരെയും അത്ഭുതപ്പെടുത്തുന്നതാണ് രജനീകാന്തിന്റെ വളര്‍ച്ച.
തമിഴ്സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ബോളിവുഡിലെ പ്രമുഖ നിര്‍മാതാവായ സാജിദ് നദിയാവാലയാണ് രജനീകാന്തിന്റെ ബയോപിക്കിനുള്ള അവകാശം സ്വന്തമാക്കിയത്.
ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബസ് കണ്ടക്ടറില്‍ നിന്ന് സൂപ്പര്‍സ്റ്റാറിലേക്കുള്ള രജനീകാന്തിന്റെ ജീവിതകഥ ലോകം അറിയണം എന്ന് സജീദ് പറഞ്ഞതായാണ് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയത്.
രജനീകാന്ത് എന്ന താരത്തെക്കാള്‍ രജനീകാന്ത് എന്ന മനുഷ്യനിലായിരിക്കും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് അദ്ദേഹം പറയുന്നു.