Read Time:1 Minute, 0 Second
ചെന്നൈ : മധുരയിൽ വനിതാ പോലീസ് ഇൻസ്പെക്ടറുടെ വീട്ടിൽനിന്ന് 1.30 കോടി രൂപ വിലമതിക്കുന്ന 250 പവൻ സ്വർണവും, അഞ്ചുലക്ഷം രൂപയും കവർന്നു.
മധുര ജില്ലയിലെ അലങ്കാനല്ലൂരിനടുത്ത് ഭാസിംഗപുരം മീനാക്ഷിനഗർ സ്വദേശിയായ ശർമിള(46)യുടെ വീട്ടിലാണ് മോഷണംനടന്നത്.
ദിണ്ടിഗലിൽ ഇൻസ്പെക്ടറായ ശർമിള ജോലികഴിഞ്ഞ് രാത്രി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വാതിൽ തുറന്നുകിടക്കുന്നതായിക്കണ്ടത്.
സാധനങ്ങൾ വാരിവിതറിയ നിലയിലായിരുന്നു. 250 പവൻ സ്വർണവും അഞ്ചുലക്ഷം രൂപയും കാണാതായിട്ടുണ്ട്.
ശർമിളയുടെ ഭർത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്. അലങ്കാനല്ലൂർ പോലീസ് അന്വേഷണം ആരംഭിച്ചു.