Read Time:53 Second
ചെന്നൈ : തമിഴ്നാട് ദേവസ്വം മന്ത്രി ശേഖർബാബു പഴനിമല മുരുകൻ ക്ഷേത്രത്തിൽ ശനിയാഴ്ച ദർശനം നടത്തി.
പഴനി ആണ്ടവർ കോളേജിൽ നടക്കാനിരിക്കുന്ന ലോക തമിഴർ മുത്തമിഴ് മുരുകർ മഹാസമ്മേളനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താനാണ് മന്ത്രി എത്തിയത്.
രാവിലെ റോപ് കാർ സ്റ്റേഷൻവഴി ക്ഷേത്രത്തിലെത്തിയ മന്ത്രിക്ക് പഴനി ദേവസ്വംബോർഡ് സ്വീകരണംനൽകി.
പിന്നീട് ആനന്ദഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം പ്രഭാതപൂജയിൽ പങ്കെടുത്ത് മുരുകന് വിശേഷപൂജകളും വഴിപാടുകളും നടത്തി.
പഞ്ചാമൃത വിൽപ്പനകേന്ദ്രവും മന്ത്രി പരിശോധിച്ചു.