Read Time:1 Minute, 4 Second
ചെന്നൈ : കോവിഡ് വാക്സിനായ കോവിഷീൽഡ് എടുത്തവരിൽ പാർശ്വഫലങ്ങളൊന്നും തമിഴ്നാട്ടിൽ ഇതുവരെയായി റിപ്പോർട്ടു ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ.
വാക്സിന്റെ ദോഷഫലങ്ങൾ ചൂണ്ടിക്കാട്ടി നിർമാതാക്കളായ ആസ്ട്രസെനക്ക കോവിഷീൽഡ് പിൻവലിച്ച സാഹചര്യത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകുകയായിരുന്നു മന്ത്രി.
ഏതു വാക്സിൻ ആയാലും അതെടുക്കുന്ന ആളുടെ പ്രതിരോധശേഷി അനുസരിച്ചായിരിക്കും പാർശ്വഫലങ്ങൾ ഉണ്ടാവുക.
കോവിഷീൽഡ് വാക്സിൻ എടുത്തവർ ഭയപ്പെടേണ്ട കാര്യമില്ല. ദിവസേനയുള്ള നടത്തവും വ്യായാമവും ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.