കേരളത്തിൽ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 19,088.68 കോടിയുടെ റെക്കോര്‍ഡ് മദ്യവില്‍പന

0 0
Read Time:1 Minute, 25 Second

തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ സാമ്പത്തിക വര്‍ഷം റെക്കോര്‍ഡ് മദ്യവില്‍പന. 19,088.68 കോടിയുടെ മദ്യവില്‍പനയാണ് നടന്നത്. 2022-23ല്‍ ഇത് 18,510.98 കോടിയുടെതായിരുന്നു.

മദ്യവില്‍പ്പനയിലെ നികുതി വഴി സര്‍ക്കാര്‍ ഖജനാവില്‍ എത്തിയത്. 16,609.63 കോടി രൂപയാണ്, 2022-23ല്‍ ഇത് 16,189.55 കോടിയായിരുന്നു.

കേരളത്തിൽ 3.34 കോടി ജനങ്ങളില്‍ 29.8 ലക്ഷം പുരുഷന്മാരും 3.1 ലക്ഷം സ്ത്രീകളും മദ്യം ഉപയോഗിക്കുന്നതായാണ് കണക്കുകള്‍.

പ്രതിദിനം അഞ്ച് ലക്ഷത്തോളം ആളുകള്‍ മദ്യം ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കേരളത്തിൽ വില്‍പന നടത്തുന്ന മദ്യങ്ങളില്‍ 80 ശതമാനവും വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുമ്പോള്‍ ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത് 20 ശതമാനം മാത്രമാണ്.

ബിവറേജസ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള 277 റീട്ടേയ്ല്‍ ഔട്ട്ലെറ്റുകള്‍ വഴിയാണ് സംസ്ഥാനത്തെ മദ്യവില്‍പന. കൂടാതെ കണ്‍സ്യൂമര്‍ ഫെഡിന് കീഴില്‍ 39 ഔട്ട്ലെറ്റുകളുമുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts