Read Time:1 Minute, 21 Second
ചെന്നൈ : തിരുനെൽവേലിയിൽ സർക്കാർബസിൽവെച്ച് കൈത്തോക്ക്, അരിവാൾ എന്നിവ പിടിച്ചെടുത്തു.
ചെന്നൈയിൽനിന്ന് തിരുനെൽവേലിയിലേക്കുള്ള സംസ്ഥാന ട്രാൻസ്പോർട്ട് കോർപറേഷന്റെ എക്സ്പ്രസ് ബസിന്റെ ബർത്തിലാണ് ആയുധങ്ങൾ കണ്ടെത്തിയത്.
ചെന്നൈയിൽനിന്ന് ചൊവ്വാഴ്ചരാത്രി തിരിച്ച ബസ് ബുധനാഴ്ച രാവിലെ 11.30-നാണ് തിരുനെൽവേലിയിലെത്തിയത്.
സർവീസ് അവസാനിപ്പിച്ച് ഡിപ്പോയിലെത്തിയപ്പോൾ ശുചീകരണത്തൊഴിലാളികൾ നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ കണ്ടെത്തിയത്.
ബസ് ജീവനക്കാർ ഉടനെ തിരുനെൽവേലി പോലീസിനെ അറിയിച്ചു. പോലീസെത്തി ആയുധങ്ങൾ കണ്ടെടുത്തു.
വിരലടയാളവിദഗ്ധരും ബോംബ് സ്ക്വാഡും ബസിൽ പരിശോധനനടത്തി.
ആയുധങ്ങൾ കണ്ടെത്തിയ ബർത്തിൽ ബുക്ക്ചെയ്ത് യാത്രചെയ്ത യാത്രക്കാരന്റെ വിവരങ്ങൾ പോലീസ് ട്രാൻസ്പോർട്ട് കോർപറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.