Read Time:1 Minute, 3 Second
ചെന്നൈ : കേരളത്തിൽ പനി പടരുന്ന സാഹചര്യത്തിൽ അതിർത്തി ചെക്പോസ്റ്റുകളിൽ തമിഴ്നാട് സർക്കാർ പരിശോധന കർശനമാക്കി.
വീരപ്പകൗണ്ടന്നൂർ ചെക്പോസ്റ്റിൽ നല്ലട്ടിപാളയം ചൊക്കനൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടർമാരായ സമീത, അഗ്നീഷ് കോഡ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ശെൽവം, കാർത്തിക് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക പനിക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്.
അതിർത്തിവഴി കേരളത്തിലേക്കു വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരെയും യാത്രക്കാരെയും പരിശോധിച്ചശേഷമേ തമിഴ്നാട്ടിലേക്കു കടക്കാൻ അനുവദിക്കുന്നുള്ളൂ.
പനിയുള്ളതായി കണ്ടാൽ ചികിത്സ നൽകാനുള്ള ഏർപ്പാടുകൾ ചെയ്തിട്ടുണ്ട്.