Read Time:40 Second
ചെന്നൈ : യു.എ.ഇ.യുടെ ആദരമായി പത്തുവർഷത്തെ ഗോൾഡൻവിസ ഏറ്റുവാങ്ങി നടൻ രജനീകാന്ത്.
അബുദാബി എക്സിക്യുട്ടീവ് കൗൺസിൽ അംഗവും ടൂറിസം, സാംസ്കാരിക വകുപ്പ് ചെയർമാനുമായ മുഹമ്മദ് ഖലീഫ അൽ മുബാറക്കിൽനിന്ന് അദ്ദേഹം ഗോൾഡൻവിസ സ്വീകരിച്ചു.
ഗോൾഡൻവിസ സമ്മാനിച്ച യു.എ.ഇ. ഭരണകൂടത്തിന് അദ്ദേഹം നന്ദി പറഞ്ഞു. അബുദാബിയിലെ ഗ്രാൻഡ് മോസ്ക്കും ബാപ്സ് ഹിന്ദുക്ഷേത്രവും അദ്ദേഹം സന്ദർശിച്ചു.