Read Time:58 Second
ചെന്നൈ : വിരുദുനഗറിലെ തിരുത്തങ്കലിൽ രണ്ടുമാസം പ്രായമുള്ള കുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയിൽ കണ്ടെത്തി.
സർക്കാർ സ്കൂൾ അധ്യാപകരായിരുന്ന ലിംഗം (45), ഭാര്യ പളനിയമ്മാൾ(47), ഇവരുടെ മകൾ ബി. ആനന്ദവല്ലി (27), മകൻ എൽ. ആദിത്യ(13), ആനന്ദവല്ലിയുടെ രണ്ടുമാസം പ്രായമുള്ള മകൾ ശാസ്തിക എന്നിവരാണ് മരിച്ചത്.
മക്കൾക്ക് വിഷം നൽകിയശേഷം ലിംഗവും ഭാര്യയും ആത്മഹത്യ ചെയ്തതാണെന്ന് കരുതുന്നു.
ആത്മഹത്യക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. ദമ്പതികൾക്ക് മൂന്നുകോടിയിലധികം രൂപയുടെ കടബാധ്യതയുള്ളതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.