ചെന്നൈ : മഴയെ നേരിടാൻ ചെന്നൈ നഗരം സജ്ജമാണെന്ന് ചീഫ് സെക്രട്ടറി ശിവദാസ് മീണ പറഞ്ഞു.
ടി. നഗറിൽ മഴവെള്ളച്ചാലുകളുടെ നിർമാണജോലികൾ വിലയിരുത്താൻ ശനിയാഴ്ച കോർപ്പറേഷൻ കമ്മിഷണർ രാധാകൃഷ്ണനൊപ്പം എത്തിയായിരുന്നു ചീഫ് സെക്രട്ടറി.
പെട്ടെന്നുള്ള കനത്തമഴയിൽ വെള്ളപ്പൊക്കം തടയാനുളള മുൻകരുതൽനടപടികൾ സ്വീകരിച്ചുവരുകയാണ്. മഴവെള്ളച്ചാലുകളുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കും.
ചെന്നൈയിൽ മാത്രമല്ല കനത്തമഴയ്ക്ക് സാധ്യതയുള്ള മറ്റു ജില്ലകളിലും നടപടിയെടുക്കാൻ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
പ്രളയക്കെടുതി നേരിടാൻ എല്ലാ ജില്ലകളും സജ്ജമാണ്. കാലവർഷം നേരിടാൻ ചെന്നൈ കോർപ്പറേഷൻ വിപുലമായ നടപടികൾ തുടങ്ങിയിട്ടുണ്ട്.
മഴക്കെടുതിയിൽ നാശനഷ്ടങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ചൊവ്വാഴ്ചയും ചെന്നൈ കോർപ്പറേഷനോട് അവലോകനയോഗം ചേരാനും ചീഫ് സെക്രട്ടറി നിർദേശിച്ചു.