Read Time:1 Minute, 7 Second
ചെന്നൈ : വിരുദാചലത്ത് ടൂത്ത് പേസ്റ്റാണെന്ന് കരുതി എലിവിഷംകൊണ്ട് പല്ലുതേച്ച നാലുകുട്ടികൾ ആശുപത്രിയിൽ ചികിത്സയിൽ.
കൊട്ടറക്കുപ്പം സ്വദേശി മണികണ്ഠന്റെ മക്കളായ അനുഷ്ക (3), ബാലമിത്രൻ (2), സഹോദരിയുടെ മക്കളായ ലാവണ്യ (5), രശ്മിത (2) എന്നിവരാണ് വിരുദാചലം സർക്കാർ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലുള്ളത്.
ടൂത്ത് പേസ്റ്റാണെന്നു കരുതി എലിവിഷംകൊണ്ട് പല്ലുതേക്കുകയായിരുന്നു കുട്ടികൾ.
സംഭവം കണ്ടയുടനെ വീട്ടുകാർചേർന്ന് ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാരുടെ നിർദേശപ്രകാരം പിന്നീട് വിരുദാചലം സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.