0
0
Read Time:1 Minute, 3 Second
ചെന്നൈ : മദ്യപിച്ച് ചെന്നൈ-ആലപ്പുഴ എക്സ്പ്രസിലെ യാത്രക്കാരെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ രണ്ടുപേരെക്കൂടി അറസ്റ്റു ചെയ്തു.
ഞായറാഴ്ച തിരുപ്പൂർ റെയിൽവേപോലീസ് രണ്ടുപേരെ അറസ്റ്റുചെയ്തിരുന്നു.
ചെന്നൈ-ആലപ്പുഴ എക്സ്പ്രസ് ശനിയാഴ്ചപുലർച്ചെ ഈറോഡ് എത്തിയപ്പോഴാണ് യുവാക്കൾ മറ്റു യാത്രക്കാരെ കൈയേറ്റം ചെയ്തത്.
വണ്ടിയിൽ പുകവലിച്ചത് ചോദ്യം ചെയ്തതിനായിരുന്നു കൈയാങ്കളി. യാത്രക്കാരനായ മണികണ്ഠനെ ഇവർ കൈയേറ്റം ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.
മലയാളികളായ യാത്രക്കാരോടും ഈ യുവാക്കൾ മോശമായി പെരുമാറിയിരുന്നു. മണികണ്ഠന്റെ പരാതിയിലാണ് അറസ്റ്റ്.