Read Time:51 Second
ചെന്നൈ : ദ്വയാർഥപ്രയോഗങ്ങളുള്ള അഭിമുഖം പുറത്തുവിട്ടതിനെത്തുടർന്ന് പെൺകുട്ടി ആത്മഹത്യക്കു ശ്രമിച്ച കേസിൽ യുട്യൂബ് ചാനൽ ഉടമയെയും അവതാരകയെയും ക്യാമറാമാനെയും ചെന്നൈ പോലീസ് അറസ്റ്റുചെയ്തു.
ആത്മഹത്യയ്ക്കു ശ്രമിച്ച യുവതി കിൽപ്പോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അശ്ലീലച്ചുവയുള്ള ചോദ്യോത്തരങ്ങൾകൊണ്ടു ശ്രദ്ധേയരായ വീര ടോക്സ് ഡബ്ൾ എക്സ് എന്ന യുട്യൂബ് ചാനൽ പ്രവർത്തകരായ എസ്. യോഗരാജ് (21), എസ്. റാം (21) എന്നിവരും അവതാരകയായ ആർ. ശ്വേതയുമാണ് (23) അറസ്റ്റിലായത്.